11/18/2024
11/17/2024
11/15/2024
11/11/2024
ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവം പന്തല്‍ കാല്‍നാട്ട് കര്‍മ്മം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ നിര്‍വ്വഹിച്ചു
11/09/2024
ഹോസ്ദുർഗ്ഗ് ഉപ ജില്ല കേരള സ്കൂൾ കലോത്സവം വിളംബര ജാഥ
ഹോസ്ദുർഗ്ഗ് ഉപ ജില്ല കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള വിളംബര ജാഥ നവംബർ 8 വെള്ളിയാഴ്ച്ച നടന്നു.രാവിലെ 10.30 ന് പാണത്തൂരിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ കോളിച്ചാലിൽ സമാപിച്ചു. ഉച്ചകഴിഞ്ഞ് 2 മണിക്ക്ഒടയംചാലിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ മാലക്കല്ലിൽ സമാപിച്ചു. പാണത്തൂരിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തുു. പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ കെ. ജെ സജി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സജി എം എ, പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം കെ.ജെ ജെയിംസ്, പബ്ലിസിറ്റി കമ്മറ്റി കൺവീനർ ബിനീത് വിൽസൻ ,റിങ്കു ജോസഫ് ചിറപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു. ഒടയഞ്ചാലിൽ നിന്നാരംഭിച്ച വിളംബര ജാഥ മാലക്കല്ല് സെൻ്റ്.മേരീസ് എ.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ജനറൽ കൺവീനറുമായ ശ്രീ.സജി എം എ ഉദ്ഘാടനം ചെയ്തു. നവം: 11,12,18,19,20 തീയതികളിൽ മാലക്കല്ല്, കള്ളാർ സ്കൂളുകളുടെ നേതൃത്വത്തിലാണ് ഹോസ്ദുർഗ്ഗ് ഉപജില്ല സ്കൂൾ കലോത്സവം നടക്കുന്നത്.
63-ാംമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിനൊരുങ്ങി മലയോരം
63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം 2024 നവംബര്‍ 11, 12, 18, 19, 20 തീയതികളിലായി മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലും കള്ളാര്‍ എഎല്‍പി സ്‌കൂളിലുമായി 13 വേദികളിലായി നടക്കും. മലയോരത്തിന്റെ മണ്ണിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്ന് വന്ന കലോത്സവത്തെ നാടിന്റെ ഉത്സവമായി നെഞ്ചിലേറ്റി ഒരുങ്ങിയിരിക്കുകയാണ് മലയോര നിവാസികള്‍. മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായാണ് വേദികള്‍ ക്രമീകരിക്കുക. 80 ഓളം സ്‌കൂളുകളില്‍ നിന്നായി 3500 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ കലാമാമാങ്കമാണിത്.
നവംബര്‍ 17ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കലവറ നിറയ്ക്കല്‍ സാംസ്‌കാരിക ഘോഷയാത്ര കള്ളാറില്‍ നിന്നും മാലക്കല്ലിലേക്ക് സംഘടിപ്പിക്കും. തുടര്‍ന്ന് ജനറല്‍ ചെയര്‍മാനും കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി കെ നാരായണന്റെ അധ്യക്ഷതയില്‍ ഉദ്ഘാടന സമ്മേളനം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, നഗരസഭാ ചെയര്‍പേഴ്സണ്‍മാര്‍, കാഞ്ഞങ്ങാട് പരപ്പ, ബ്ലോക്ക് പ്രസിഡണ്ടുമാര്‍, മറ്റു ജനപ്രതിനിധികള്‍, എഇഒ മിനി ജോസഫ് എന്നിവര്‍ സംബന്ധിക്കും.നവംബര്‍ 20ന് ബുധനാഴ്ച വൈകുന്നേരം 4:30ന് സമാപന സമ്മേളനം കാസര്‍കോട് എംപി രാജ്‍മോഹൻ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ സംബന്ധിക്കും. കാസര്‍കോട് ഡിഡിഇ മധുസൂദനന്‍ ടി വി, ഡി ഇ ഒ അരവിന്ദ കെ, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 5 ദിവസങ്ങളിലായി മോഹനം, നീലാംബരി, ഹംസധ്വനി, ചിത്രാംബരി, മലഹരി, തരംഗിണി, കനകാംഗി കാംബോജി, ചന്ദ്രകാന്തം, മല്‍ഹാര്‍, സൂര്യകാന്തം, നാടകപ്രിയ, ശ്രീരഞ്ജിനി എന്നിങ്ങനെ 13 വേദികളിലായാണ് പരിപാടികള്‍ സംഘടിപ്പിക്കുക
ഹോസ്ദുർഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവം : മാലക്കല്ലിൽ തെരുവോര ചിത്ര രചന സംഘടിപ്പിച്ചു.
10/18/2024
10/11/2024
സംഘാടകസമിതി രൂപീകരണ യോഗം
2024 ലെ ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോൽസവത്തിന് ആതിഥ്യമരുളുന്ന മലയോരത്തിന് ആവേശമായി സംഘാടകസമിതി രൂപീകരണ യോഗം 2024 സെപ്തംബർ 24 ന് മാലക്കല്ല് സെന്റ് മേരീസ് എ എൽ പി സ്കൂളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട കാഞ്ഞങ്ങാടാ എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ യോഗം ഉദ്ഘാടനം ചെയ്തു.
-
Download





















