Marquee

18 ാം തീയതിയിലെ മത്സരങ്ങളുടെ ക്ലസ്റ്റർ റിപ്പോർട്ട് Downloads ലിങ്കിൽ ലഭ്യമാണ്. Click here .............

11/09/2024

ഹോസ്ദുർഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവം : മാലക്കല്ലിൽ തെരുവോര ചിത്ര രചന സംഘടിപ്പിച്ചു.




    ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിനോട്‌ അനുബന്ധിച്ച് തെരുവോര ചിത്രരചന നടന്നു. മാലക്കല്ല് ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ പത്തോളം പ്രശസ്ത ചിത്രകാരന്മാരോടൊപ്പം സമീപ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും അണിനിരന്നു. ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
        ജനറൽ ചെയർമാൻ ടി.കെ. നാരാണന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ താരം കൂക്കൾ രാഘവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി ഫിലിപ്പ്, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, കള്ളാർ എ .എൽ പി സ്കൂൾ മാനേജർ സുബൈർ പി.കെ, മാലക്കല്ല് അസ്സി. മാനേജർ ഫാ. ജോബിഷ് തടത്തിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. പബ്ലിസിറ്റി കൺവീനർ ബിനീത് വിൽസൻ സ്വാഗതം പറഞ്ഞു.



 







No comments:

Post a Comment